Kerala

പാലാ വള്ളിച്ചിറയിൽ അഛൻ മകനെ കുത്തി പരിക്കേൽപിച്ച ശേഷം തൂങ്ങി മരിച്ചു

 

കോട്ടയം: പാലാ വള്ളിച്ചിറയിൽ (ഇടനാട്)ഇന്ന് രാവിലെ അഛനും മകനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഛൻ മകനെ കുത്തി പരിക്കേൽപ്പിച്ചു.

പിറകിൽ നിന്നുള്ള കുത്തിൽ മുഖത്താണ് പരിക്കേറ്റത്.നാട്ടുകാർ മകനെ  ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് അഛൻ(ചെല്ലപ്പൻ വെട്ടുകാട്ടിൽ ) തൂങ്ങി മരിക്കുകയായിരുന്നു. വസ്തു തർക്കത്തെ തുടർന്നാണ് അഛനും മകനും തമ്മിൽ സംഘർഷം ഉടലെടുത്തത്. പിതാവ് മാനസീക രോഗത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്നും  സൂചനകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top