
ഊന്നുകൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിക്ക് ഉജ്വല വിജയം. മത്സരിച്ച 11 പേരും വിജയിച്ചു. കെ ഡി അഭിലാഷ്, ജോയ് പോൾ, ജോസഫ് ജോർജ്, തോമസ് പോൾ, വി സി മാത്തച്ചൻ, പി എം
ഹൈദ്രോസ്, ബിന്ദു ജോബി, ലിസി ജോയ്, സോണിയ കിഷോർ, അനീഷ് മോഹൻ, എം എസ് പൗലോസ് എന്നിവരാണ് വിജയിച്ചത്.
തുടർന്ന് ഊന്നുകൽ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി പിടി ബെന്നി, ജനതാദൾ എസ്.ജില്ലാ ഉപാദ്ധ്യക്ഷൻ മനോജ് ഗോപി , കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, സി.പി.എം. കവളങ്ങാട് ഏരിയാകമ്മറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിബു പടപറമ്പത്ത്,
സി.പി.എം.കവളങ്ങാട് ലോക്കൽ സെക്രട്ടറി ജോയ് പി. മാത്യു, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എൽ.ഡി.എഫ്. കൺവീനർ കെ ഇ ജോയി, എൽ ഡി.എഫ് നേതാക്കളായ വി കെ റഷീദ്,
ടി എച്ച് നൗഷാദ്, ജോയ് അറബൻകുടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.

