
പാലാ : ഓട്ടോ തൊഴിലാളികളുടെ തൊഴിൽ അവകാശ സമര പോരാട്ടങ്ങളിൽ കെ. ടി. യു . സി (എം ) എക്കാലവും തൊഴിലാളികളുടെ മുന്നിൽ നിൽക്കും എന്ന് ജോസ്. കെ. മാണി എം . പി പറഞ്ഞു. ഓട്ടോ തൊഴിലാളി യൂണിയൻ (കെ. ടി. യു . സി (എം ) മെമ്പർഷിപ്പ് പാലായിൽ തൊഴിലാളികൾക്ക് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ. ജോസ് ടോം, ടോബിൻ. കെ. അലക്സ്, സണ്ണി വടക്കേമുളക്കാനാൾ, ബിബിൽ പുളിയ്ക്കൽ, ബൈജു കൊല്ലംപറമ്പിൽ, ടോമി തകിടിയിൽ, എം. ടി. മാത്യു, ബിജു പാലൂപ്പടവിൽ, കെ.വി. അനൂപ്, കണ്ണൻ പാലാ, തോമസ് ആന്റണി, ഈ. കെ. ബിനു, ടിനു മാത്യു തകിടിയേൽ, വിനോദ് ജോൺ, രാജേഷ് വട്ടക്കുന്നേൽ, മാതാ സന്തോഷ്, ശ്യാം ശശി, തങ്കച്ചൻ കുമ്പുക്കൽ, സുനിൽ കൊച്ചുപറമ്പിൽ, മാത്യു കുന്നേപ്പറമ്പിൽ, കുര്യാക്കോസ് കാഞ്ഞിരപ്പാറയിൽ, രാജു ഇലവുങ്കൽ, രാജൻ കിഴക്കേടത്തു, സത്യൻ പാലാ, ബെന്നി ഏർത്തുകുന്നേൽ, സജി കൊട്ടാരമറ്റം, പി. സി. ശ്രീകുമാർ, ബിനോയ് ഏർത്തുകുന്നേൽ, ജോസ് വളവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

