Kerala

നക്ഷത്രഫലം 2023 നവംബർ 19 മുതൽ നവംബർ 25 വരെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം എഴുതിയ നക്ഷത്രഫലം

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിൽ ജ്യോതിഷ പംക്തികൾ കൈകാര്യം ചെയ്യുന്ന പ്രശസ്ത ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം
ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ജ്യോതിഷ സംബന്ധമായ വിഷയങ്ങൾക്ക്
96563 77700 എന്ന നമ്പരിൽ ബന്ധപ്പെടുക

🔴അശ്വതി : പൊതു പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. ബിസിനസ് നടത്തുന്നവര്ക്ക് വിജയം. ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. ഗൃഹനിര്മാണത്തില് പുരോഗതി.

🔴ഭരണി : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് അനുകൂല ഫലം ലഭിക്കും. കൂട്ടുകെട്ടുകള്മൂലം ആപത്തില്പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും.

🔴കാർത്തിക : ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. വിദ്യാഭ്യാസപരമായും തൊഴില്പരമായും ഉയര്ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

🔴രോഹിണി : വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കുവാൻ ഇടയുള്ളവാരമാണ്.

🔴മകയിരം : മാനസിക സംഘർഷം അധികരിക്കും , ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. ധനപരമായ അധികച്ചെലവുകൾ . കാലാവസ്ഥാ ജന്യരോഗങ്ങള്ക്ക് സാധ്യത. വാടകയ്ക്ക് താമസിക്കുന്നവർ ഭവനമാറ്റത്തിന് ആലോചിക്കും.

🔴തിരുവാതിര : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളും . ബിസിനസില് നേട്ടങ്ങള്. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും.

🔴പുണർതം :ഗുണഫലങ്ങള് അധികരിച്ചു നിൽക്കുന്ന വാരമായിരിക്കും . മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്ക്കും അനുകൂലഫലങ്ങള് പ്രതീക്ഷിക്കാം.

🔴പൂയം : ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങള് കിട്ടും. യാത്രകള് വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും.

🔴ആയില്യം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്തുവാൻ സാധിക്കും.

🔴മകം : പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി വിൽക്കുന്നതിനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് ജോലി ലഭിക്കും. വളർത്തുമൃഗങ്ങളാൽ പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.

🔴പൂരം : ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കുന്ന വാരമാണ് , ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മാനസിക സംതൃപ്തി അധികരിക്കും സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും.

🔴ഉത്രം : മനസ്സിൽ അനാവശ്യചിന്തകള് വര്ധിക്കും. മറ്റുള്ളവരാൽ സ്വസ്ഥത കുറയും . ജീവിതസുഖം വര്ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. യാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

🔴അത്തം : ദാമ്പത്യഭിന്നതകള് ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്ന്ന അംഗങ്ങള്ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും.

🔴ചിത്തിര : സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്ഥികള്ക്ക് ഉയര്ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്ഷം അയയും. ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനലാഭം . വിശ്രമം കുറയും. വാക്കുതര്ക്കങ്ങളിലേര്പ്പെടും . ബന്ധു ഗൃഹങ്ങൾ സന്ദര്ശിക്കും. സഹോദരങ്ങള്ക്കായി പണച്ചെലവുണ്ടാകും.

🔴ചോതി : ബിസിനസ്സ് , കാര്ഷികമേഖലകളിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. പൊതുപ്രവർത്തനത്തിൽ പ്രവര്ത്തിക്കുന്നവര്ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്ധിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം നേടും.

🔴വിശാഖം : വിവാഹ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള് മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്ധന. ഏറ്റെടുത്ത ജോലികള് പൂര്ത്തീകരിക്കും. അനാവശ്യ വസ്തുക്കൾക്കായി പണം ചെലവിടും . അലസത വർദ്ധിക്കും .

🔴അനിഴം : വ്യവഹാരവിജയം പ്രതീക്ഷിക്കാം , സുഹൃദ്‌ജന സമാഗമം , യാത്രകള് വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക . അഭിമാനക്ഷതം സംഭവിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാവും . സൽ സന്താനയോഗമുള്ള കാലമാണ്.

🔴തൃക്കേട്ട : സുഹൃത്തുക്കളുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത ജോലികളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്, വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

🔴മൂലം അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും , ലഹരിവസ്തുക്കളില് താല്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായമ കുറയും.

🔴പൂരാടം :. അനുകൂലമായി അനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ് , സര്ക്കാര് ജീവനക്കാര്ക്ക് പ്രമോഷന് ലഭിക്കും. ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം.

🔴ഉത്രാടം :മാനസികമായ ശാന്തത . ദീഘകാലമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും , വാസസ്ഥാനമാറ്റത്തിനു യോഗം . ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തകർക്ക് പിന്തുണയേറും.

🔴തിരുവോണം :ആരോഗ്യസ്ഥിതി മെച്ചപ്പെടും. അവിചാരിതമായി പണച്ചെലവുണ്ടാകും ,പുതിയ ജോലിക്കുക്ക ശ്രമങ്ങള് വിജയം കൈവരിക്കും. സ്വന്തം ബിസിനസ്സിൽ നിന്നു ധനലാഭം പ്രതീക്ഷിക്കാം.. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്ക് വസ്തുക്കള്ക്കു പണം മുടക്കും.

🔴അവിട്ടം : അലസത വർദ്ധിക്കും , . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ സാധിക്കും, അന്യരുടെ ഇടപെടൽ മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. കേസ്, വ്യവഹാരങ്ങള് എന്നിവയിൽ വിജയം.

🔴ചതയം : അനുകൂല ഫലങ്ങള് ലഭിക്കുവാന് സാധ്യതയുള്ള വാരമാണ്, നലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

🔴പൂരുരുട്ടാതി :തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, സുഹൃത്തുക്കളുടെ ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. മംഗളകരമായ ചടങ്ങുകളിൽ സംബന്ധിക്കും , . കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.

🔴ഉത്രട്ടാതി മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും. ചെറിയ ആരോഗ്യ വിഷംതകൾക്കു സാദ്ധ്യത വാഹനത്തിന് അറ്റകുറ്റപ്പണികള്വേണ്ടിവരും . സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. തടസങ്ങൾ തരണം ചെയ്യുവാന് സാധിക്കും.

🔴രേവതി : വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പുതിയ വസ്ത്രലാഭം, .വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് നിന്നുള്ള സഹായം ലഭിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top