പാലാ :പാലായിലെ ട്രിപ്പിൾ ഐ ടി യിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ വർഷം 60 ലക്ഷം രൂപാ വരെ ശമ്പളം വാങ്ങിക്കുന്നവരായി മാറിയെന്ന് ജോസ് കെ മാണി എം പി .പാലായെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റണമെന്നുള്ള നിശ്ചയ ദാർഢ്യത്തിന്റെ ഭാഗമായാണ് മുൻ കാലങ്ങളിൽ ഏകലവ്യ സ്‌കൂളുകളും കൊണ്ട് വന്നത്. ഏകലവ്യ സ്‌കൂളുകളിൽ ഇപ്പോൾ ഗ്രാന്റായി തന്നെ വിദ്യാർത്ഥികൾക്ക് നല്ലൊരു തുക ലഭിക്കുന്നുണ്ട്.കേരളാ വേലൻ മഹാജന സഭയുടെ ഏകദിന പഠന ക്ലാസ് പാലാ മുൻസിപ്പൽ ടൗൺഹാളിൽ (കെ പി വിജയൻ നഗർ) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി.

അംബേദ്‌കറും.ശ്രീനാരായണ ഗുരുവും ഉയർത്തി പിടിച്ച വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന മുദ്രാവാക്യത്തോട് അനുഗുണമായാണ് താൻ വിദ്യാഭ്യാസ ഹബ്ബാക്കി പാലായെ മാറ്റുവാനുള്ള യത്നത്തിന് തുടക്കം കുറിച്ചത് .കേരളാ വേലൻ മഹാജനസഭ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ അനുഭവ പൂർവം പരിഗണിക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുവാനുള്ള സത്വര നടപടിയും സ്വീകരിക്കുമെന്ന് ജോസ് കെ മാണി സംഘടനാ നേതാക്കളെ വേദിയിലിരുത്തി പറഞ്ഞു .
കേരളാ വേലൻ മഹാജന സഭയുടെ സംസ്ഥാന അധ്യക്ഷൻ ഡി എസ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ ഇ മണിയൻ സ്വാഗതവും സംസ്ഥാന ഖജാൻജി പി വി ഷജിൽ കൃതജ്ഞതയും അർപ്പിച്ചു.അജി കെ വി ;രാധാകൃഷ്ണൻ എസ് എസ് ;മനോഹർ വി കെ ;അഡ്വ ആശാ മോൾ എന്നിവർ പ്രസംഗിച്ചു .വിവിധ വിഷയങ്ങളിൽ മോൻസി വർഗീസ് കോട്ടയം ;അഡ്വ ബലപ്രസന്നൻ;അഡ്വ പ്രേംശങ്കർ എന്നിവർ ക്ലാസ് എടുത്തു.

