കോട്ടയം :കുടയമ്പടി ,അയ്മനം, അമ്പാടി കവല, ചാമത്തറ പുലികുട്ടി ശേരി റാണിമുക്ക് ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് പതിവായി മദ്യ വിൽപന നടത്തിയിരുന്ന ആളെ എക്സൈസ് പിടികൂടി.കോട്ടയം സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബി യുടെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം ആണ് കേസ് കണ്ടെടുത്തത്കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ പാണ്ഡവം ദേശത്ത് പേപ്പതി വീട്ടിൽ സലിം ഖാദർ മകൻ 36 വയസുള്ള ഷാനവാസിനെ ആണ്
പിടികൂടിയത്.

ഇയാളിൽ നിന്നും 4.5 ലിറ്റർ വിദേശ മദ്യം മദ്യം വിൽപന നടത്തിയ സ്കൂട്ടർ മദ്യ വിൽപനയുടെ ലഭിച്ച ₹600 ഇവ തൊണ്ടിയായി പിടിച്ചെടുത്തു
ബഹുമാനപ്പെട്ട ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ ബാലചന്ദ്രൻ A.P,സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, സുമോദ് പി എസ്സ്, ഡ്രൈവർ അനസ് മോൻ C K എന്നിവർ പങ്കെടുത്തു.

