തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ ഭീഷണി അകന്നെങ്കിലും കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. പുതുതായി രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴ തുടരാൻ കാരണം. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് 4 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശമുള്ളത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

