Kerala

ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 

കോട്ടയം: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു രാമപുരത്തു ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും നടത്തി. ആഹാരവിഭവങ്ങളുടെ പ്രദർശനം, ഔഷധ സസ്യപ്രദർശനം, അങ്ങാടി മരുന്നുകളുടെ പ്രദർശനം എന്നിവയും നടന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ മനോജ് സി. ജോർജ്, ആന്റണി മാത്യു, ജോഷി ജോസഫ്, റോബിൻ തോമസ്, വിജയകുമാർ, ജൈമോൻ തോമസ്, രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സീനിയ അനുരാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top