പാലാ.ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വലിയ പന്തലുകളും ,വിവിധ കൗണ്ടറുകളും നിര്‍മ്മിച്ചു പൊതൂ സമ്മേളനം നടത്തൂവാന്‍ അനുവാദം നല്‍കിയ നഗരസഭാ അധികാരികളുടെ നടപടി പൊതുമുതല്‍ നശികരണത്തിനു കൂട്ടു നില്‍ക്കുകയാണന്നുെ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ പറഞ്ഞു .

സ്റ്റേഡിയത്തിന്‍റെ നടുവിലുള്ള പുല്‍മൈതാനത്തില്‍ വലിയ കുഴികള്‍ എടുത്തൂ വേണം വലിയ പന്തലുകളും ,വിവിധ കൗണ്ടറുകളും സ്ഥാപിക്കുവാന്‍ ഇതൂ മൂലം പുല്‍മൈതാനം പൂര്‍ണ്ണമായ് തകരുന്ന അവസ്ഥ ആണ്.കായിക താരങ്ങള്‍ക്കു പോലും അനുവദനീയമല്ലാത്ത ഷൂസുകളും ,ചെരിപ്പുകളും സ്റ്റേഡിയത്തില്‍ ഉപയോഗിക്കുവാന്‍ വിലക്കിട്ടുള്ളതാണ്.ഇങ്ങനെയുള്ള സിന്തറ്റിക ട്രാക്കിയിലൂടെ വേണം പന്തല്‍ നിര്‍മ്മാണത്തിനുള്ള ഭാരമേറ്റിയ സാധനങ്ങളുമായ് വാഹനങ്ങള്‍ പോകുവാന്‍.
കുടാതെ 5000 ത്തോളം ആളുകള്‍ കൂടി കയറിറങ്ങി കഴിയുമ്പോള്‍ സിന്തറ്റിക ട്രാക്ക് സ്റ്റേഡിയത്തിന്‍റെ ചരമഗീതത്തിലേയ്ക്കു നയിക്കുന്ന നടപടി ആണ്.
അനുവാദം നല്‍കിയ നടപടി പൊതൂജന താല്പരൃാര്‍ത്ഥം പുന.പരിശോധിക്കുവാന്‍ നഗരസഭാ അധികാരികളും ,സര്‍ക്കാരും ,തയ്യാറകണമെന്നു പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു.പ്രസിഡണ്ട് ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ചു ,അഡ്വ.സിറിയ്ക്ക ജെയിംസ് ,രാധാകൃഷ്ണന്‍ പ്രശാന്തയില്‍ ,റ്റി.കെ.ശശിധരന്‍ ,എന്നിവര്‍ പ്രസംഗിച്ചു .

