Crime

ഓട്ടോറിക്ഷയിലെ മോഷണം ഹരമാക്കിയ പത്തനംതിട്ട തൊട്ടപ്പുഴ സ്വദേശിയായ വൃദ്ധൻ പിടിയിലായി

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും രേഖകളുമടങ്ങുന്ന പഴ്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി തടിയൂർ കുറിയന്നൂർ കയ്പ്പുകശ്ശേരിൽ വീട്ടിൽ ഷാജൻ വർഗീസ് (65) ആണ് പിടിയിലായത്.

ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ രോഗിയുമായി വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ കിടങ്ങന്നൂർ നീർവിളാകം മേക്കുന്നിൽ പടിഞ്ഞാറേതിൽ പ്രസാദിന്റെ 3200 രൂപ, എ ടി എം കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവയടങ്ങിയ പഴ്സാണ് കവർന്നത്. ഓട്ടോറിക്ഷക്ക് സമീപം ഡ്രൈവറാണെന്ന് തോന്നിപ്പിക്കുന്ന വിധം നിൽക്കുകയും ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് മോഷണം നടത്തുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുണ്ട്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനില കുമാരി, സീനിയർ സി പി ഒമാരായ അനിൽ, സിജു, രാഹുൽ, ഹസൻ, അരുൺ പാലയൂഴം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top