
കോട്ടയം: പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങളെ സഹായിക്കാൻ പുനരുദ്ധാരണനിധിയിലൂടെ സാധിക്കുന്ന തരത്തിലാണ് സംസ്ഥാനസർക്കാർ സഹകരണനിയമഭേദഗതി നടപ്പാക്കുന്നതെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും പൊതുസമ്മേളനവും തിരുനക്കര മൈതാനിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏതെങ്കിലും ഒരു സഹകരണസംഘം സാമ്പത്തികമായി പ്രതിസന്ധിയിൽ അകപ്പെട്ടാൽ അവർക്കുവേണ്ടി പുനരുദ്ധാരണനിധി രൂപീകരിക്കാൻ സഹകരണഭേദഗതി നിയമത്തിലൂടെ സാധിക്കും

