India

ഡോ: രാജു നാരായണാസ്വാമി ഇടപെട്ടു: പശ്ചിമരാജസ്ഥാനിലെ ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണം പിൻവലിച്ചു.

ഡോ: രാജു നാരായണാസ്വാമി ഇടപെട്ടു:ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണം പിൻവലിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകൻ രാജുനാരായണ സ്വാമി ഇടപെട്ടതോടെ നയാജേട്ട് പുര ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽനിന്നുപിൻവാങ്ങി. മാറി മാറി വരുന്നസർക്കാരുകൾ തങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരംകാണാൻ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഗ്രാമം ഒന്നടങ്കം നവംബർ 25 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നത്.

പശ്ചിമരാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. ഗ്രാമത്തിൽനേരിട്ടത്തിയസ്വാമി, ജില്ലാകളക്ടർമുഖേന രേഖാമൂലം ഉറപ്പ്നൽകിയതോടെയാണ് ഗ്രാമീണർവോട്ട് ചെയ്യാമെന്ന്സമ്മതിച്ചത്.വരുന്ന സർക്കാർഏത്‌ തന്നെആയാലും, കേന്ദ്രാവൃഷ് കൃത പദ്ധതിയിൽഉൾപ്പെടുത്തി കുടിവെള്ളപദ്ധതിയിൽഉൾപ്പെടുത്തികുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാം എന്നായിരുന്നു കളക്ടർ നൽകിയ ഉറപ്പ്.

ഗ്രാമത്തിലെ ഭൂരിഭാഗംജനങ്ങളും പട്ടികജാതിവിഭാഗത്തിൽപെട്ടവരാണ്. പ്രത്യേക വീഡിയോകോൺഫെറെൻസിങ് മുഖേന സ്ഥിതിവിലയിരുത്തിയ ഇലക്ഷൻകമ്മീഷൻ സ്വാമിയുടെയും ജില്ലാകളക്ടർ നിഷാന്ദ്ജയിനിന്റെയും റിട്ടേനിങ് ഓഫീസർ കുസുമലതയുടെയും നടപടിയിൽ തൃപ്‌തി രേഖപെടുത്തി.

ചിത്രം :രാജു നാരായണ സ്വാമി ഇടപെട്ടപ്പോൾ തെരെഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാന ഫ്ളെക്സ് ഗ്രാമീണർ താഴെയിറക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top