അടിമാലി (ഇടുക്കി) :പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷാ പത്രം എടുക്കേണ്ടി വന്ന പൊരുതുന്ന മറിയക്കുട്ടിക്ക് ഐക്യദാർഢ്യവുമായി സുരേഷ് ഗോപി മറിയക്കുട്ടിയുടെ ഭാവനത്തിലെത്തി. മറിയക്കുട്ടിയുടെ വീട്ടിലെത്തി കട്ട പിന്തുണ അറിയിച്ച് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. മറിയക്കുട്ടിയുടെ 200 ഏക്കറിലെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. മറിയക്കുട്ടിക്ക് എത്രനാളായി പെൻഷൻ ലഭിച്ചിരുന്നു, എന്തുകൊണ്ട് പെൻഷൻ വൈകി, എന്താണ് കാരണം, മസ്റ്ററിംഗ് നടത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപി തിരക്കിയത്.
സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ക്ഷേമ പെൻഷൻ വൈകുന്നതിന് കാരണം കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തത് കാരണമാണെന്ന പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സംസ്ഥാന സർക്കാർ കൃത്യമായ കണക്കുകൾ നൽകിയാൽ കേന്ദ്രം പണം നൽകും. കേന്ദ്രം നൽകുന്ന പണം വകമാറ്റി ചെലവഴിക്കുന്നതാണ് കണക്കുകൾ നൽകാൻ കഴിയാതെ വരുന്നതെന്നും മറിയക്കുട്ടി, അന്നക്കുട്ടി എന്നിവരെ സന്ദർശിച്ച ശേഷം സുരേഷ് ഗോപി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പക്ഷെ മാറിയക്കുട്ടിയുടെ രാഷ്ട്രീയ ജ്ഞാനത്തിൽ സുരേഷ് ഗോപി അതിശയിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു .അവർ അറബി നാട്ടിൽ പോയി ഈത്തപ്പഴവും ഒക്കെ കൊണ്ട് വന്നില്ലേ …അവർ സ്വപ്നയെയും കൂട്ടി നടക്കുവല്ലേ എന്നുള്ള സംസാരം കേട്ടപ്പോൾ സുരേഷ് ഗോപിക്കും ചിരിക്കാതിരിക്കാനായില്ല .അതാണ് മറിയക്കുട്ടി മാറില്ല വാക്ക് .മാറിയില്ല വാക്ക് ..ഇത് താൻടാ മറിയക്കുട്ടി .

