പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽനാട്ടുകാർമ്മം പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥമാണ് പാലാക്കാരായ നമ്മെ എല്ലാവരെയും നേർ വഴിക്കു നയിക്കുന്നതെന്നും.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ പാലാ ധന്യമായെന്നും ഫാദർ ജോയ്സ് കാക്കല്ലിൽ പറഞ്ഞു .തിരുകർമ്മങ്ങൾക്ക് ശേഷം പന്തൽ കാൽനാട്ടുകാർമ്മം അദ്ദേഹം നിർവഹിച്ചു.

ഫാദർ ജോർജ് മൂലേച്ചാലിൽ;ഫാദർ മാത്യു വാഴച്ചാരിക്കൽ;ഫാദർ ജോർജ് ഒഴുകയിൽ;ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകൊട്ടയിൽ എന്നിവർ കാൽ നാട്ടുകാർമ്മത്തിൽ സഹ കാർമ്മികരായിരുന്നു.രാജീവ് കൊച്ചുപറമ്പിൽ;ജോഷി വട്ടക്കുന്നേൽ;രാജേഷ് പാറയിൽ; ജോമോൻ വേലിക്കകത്ത്;തോമസ് മേനാമ്പറമ്പിൽ;ടോമി തോട്ടുങ്കൽ; ടെൻസൺ വലിയകാപ്പിൽ ;ജോസുകുട്ടി പൂവേലി; സന്തോഷ് മണർകാട്;ജോർജ് കീപ്പുറം;തങ്കച്ചൻ കാപ്പിൽ; ജെയിംസ് ചെറുവള്ളിൽ.ബേബിച്ചൻ എടേട്ട് എന്നിവർ സന്നിഹിതരായിരുന്നു.

