
പാലാ: പാലാ പൊൻകുന്നം റൂട്ടിൽ പൈകക്കടുത്ത് വിളക്കും മരുതിൽ നിർത്തിയിട്ടിരുന്ന കാറിൽ ഓമ്നി വാൻ ഇടിച്ചു.കർണ്ണാടക രജിസ്‌ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ട ഓമ്‌നിവാൻ.
ഇന്ന് രാവിലെയാണ് സംഭവം. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഓമ്നി വാൻ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചത്.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിൽ ഓമ്നിയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

