പാലാ.കായികാവശൃങ്ങള്‍ക്കു മാത്രം അനുവദിക്കുന്ന സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പൊതു പരിപാടികള്‍ക്കു വേണ്ടി നല്‍കുവാന്‍ നഗരസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആംആദ്മി പാര്‍ട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു.

5000ത്തോളം പേര്‍ക്കു ഒന്നിച്ചു കൂടുവാനുള്ള സ്ഥല സൗകരൃങ്ങള്‍ ടൗണിന്‍റെ തിരക്ക് ഇല്ലാതെ തന്നെ ഒന്നര കിലോ മീറ്റര്‍ മാത്രം അകലെ മുണ്ടുപാലത്ത് സഹകരണ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടെന്നിരിക്കെ കോടികള്‍ മുടക്കി പണിത സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ തന്നെ സമ്മേളനം നടത്തുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതും ,സാമൂഹൃ പ്രതിബദ്ധത ഇല്ലാത്ത അധികാരവര്‍ഗ്ഗത്തിന്‍റെ ഹുങ്ക് ആണ് തെളിയുന്നത് .
വിവിധ പന്തലുകള്‍ നിര്‍മ്മിച്ചും ,5000ത്തോളം ആളുകള്‍ കയറിയറങ്ങി പരിപാടി കഴിയുമ്പോള്‍ സ്റ്റേഡിയത്തിനു പൂര്‍ണ്ണമായ തകര്‍ച്ച ആയിരിക്കും സംഭവിക്കുന്നത് .
ഈ കാരൃത്തില്‍ കൂട്ടു നില്‍ക്കുന്ന പ്രതിപക്ഷ കൗണ്‍സിലരുടെയും ,കായിക സംഘടനകളുടെയും,സ്ഥാപിത താല്പരൃാര്‍ത്ഥം ഉള്ള മൗനം വളരെ ലജ്‌ജാകരമാണ്.
ഇപ്പോള്‍ തന്നെ സിന്തറ്റിക ട്രാക്കിന്‍റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്.ബാക്കിയുള്ള പുല്‍മൈതാനത്ത് കൂടി വലിയ കുഴികള്‍ എടുത്ത് പന്തലിട്ടു നടത്തേണ്ട പരിപാടികള്‍ക്ക് അനുവാദിക്കുന്ന നഗരസഭാ അധികാരികളുടെ നടപടിയില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ് പ്രതിഷേധിച്ചു .
പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ടു അദ്ധൃക്ഷത വഹിച്ചു സെക്രട്ടറി ബിനു മാതൃസ് ,ജില്ല മെബര്‍ ജോയി കളരിക്കല്‍ ,രാജൂ താന്നിക്കല്‍ ,അദ്ധ്വ.റോണി നെടുംമ്പിള്ളില്‍ ,എന്നിവര്‍ പ്രസംഗിച്ചു

