Kerala

ഇനി ശരണഘോഷത്തിൻ്റെ നാളുകൾ; മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്.നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിൽ. കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെ തന്നെ നിരവധി ഭക്തരാണ് മല ചവിട്ടിയെത്തിയത്.

നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിയിച്ചതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി.തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ്, മാളികപ്പുറം മേൽശാന്തി പി ജി മുരളി എന്നിവരെ തന്ത്രി സോപാനത്തിലേക്ക് ആനയിച്ചു.

ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് അല്പസമയത്തിനകം നടക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശം പൂജിച്ച് ഇവരെ അഭിഷേകം ചെയ്യും.വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലർച്ചെ പുതിയ മേൽശാന്തിമാരാകും ശബരിമല, മാളികപ്പുറം നടകൾ തുറക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top