കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന വാർത്തയ്ക്കെതിരെ ആരോപണ വിധേയൻ. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീർ വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് ആരോപണവിധേയൻ ഇക്കാര്യം അഭ്യർത്ഥിച്ചത്. എന്നാൽ, തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ മറുപടി നൽകി.

പണമിടപാട് വ്യക്തിപരമായ കാര്യമാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും മുനീർ ചോദിച്ചു.അതേസമയം തട്ടിയെടുത്ത പണം കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന് തിരിച്ചു നൽകി മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ തടിയൂരി.മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് പണം തിരികെ നൽകിയത്.പണം തിരികെ ലഭിച്ചതിനാൽ പരാതിയില്ലെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ പറഞ്ഞു .

