
കോട്ടയം :കേരള കോൺഗ്രസ് പാർട്ടിയുടെ കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ പി കുര്യൻ നിര്യാതനായി. പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് നോടും പാർട്ടിയോടും അചഞ്ചലമായ കൂറുപുലർത്തിയിരുന്ന നേതാവായിരുന്നു കുര്യൻ പി കുര്യൻ.
അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകളുടെ ഭാഗമായി നാളെ 17/11/2023 4PM ന് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ച്കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആദരവ് രേഖപ്പെടുത്തും.തുടർന്ന് ഭൗതികശരീരം തിരുവഞ്ചൂർ റൂട്ടിൽ കൊശമറ്റം കവലക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കും.
18/11/2023 ശനിയാഴ്ച്ച 10 AM ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് സാറിന്റെ നേതൃത്വത്തിൽ ഭൗതികശരിരത്തിൽ പാർട്ടിപതാക പുതച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അദരവ് രേഖപ്പെടുത്തും.തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ 11 A M ന് വീട്ടിൽ ആരംഭിച്ച് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
പരേതന്റെ നിര്യാണത്തിൽ അപു ജോൺ ജോസഫ്;ഫ്രാൻസിസ് ജോർജ് (മുൻ എം പി)സജി മഞ്ഞക്കടമ്പിൽ;ജോർജ് പുളിങ്കാട്; സന്തോഷ് കാവുകാട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

