ഈരാറ്റുപേട്ട:- സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിച്ച് വരുന്ന നടയ്ക്കൽ കൊട്ടുകാപള്ളി ഉണർവ് മെൻസ് ഗ്രൂപ്പിൻ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊട്ടുകാപള്ളി ഫെസ്റ്റ് ഇന്നും, നാളയുമായി മർഹും. ഷിഹാബ്മാങ്കുഴക്കൽ നഗറിൽ നടക്കും.

ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനം സ്പോർട്സ് – വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഉത്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തും. ഉണർവ് മെൻസ് ഗ്രൂപ്പ് സെക്രട്ടറി ഷാനവാസ് പി.എം.അദ്ധ്യക്ഷത വഹിക്കും നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ, പി.എം.അബ്ദുൽ ഖാദർ, റിസ്വാന സവാദ് ,എം.കെ.തോമസ്കുട്ടി, മുഹമ്മദ് നദീർ മൗലവി, അഷറഫ് മൗലവി, വി.പി.സുബൈർ മൗലവി, അനസ് മൗലവി, എ.എം.എ.ഖാദർ ,ആസിഫ് മുണ്ടയ്ക്ക പറമ്പ് ,നസീബ് കോന്നച്ചാടത്ത്, ജാബിർ കൊല്ലംപറമ്പിൽ എന്നിവർ സംസാരിക്കും. പ്രസിഡൻറ് മുഹമ്മദ് ഷാഫി സ്വാഗതവും സിയ്യാദ് വയലുങ്കൽ നന്ദിയും പറയും തുടർന്ന് ചരിത്ര കഥാപ്രസംഗികൻ കാഥികൻ സുബൈർ മാസ്റ്റർ തോട്ടിയ്ക്കൽ കഥാപ്രസംഗം നടത്തും

