തിരുവല്ല :സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ തിരുവല്ല ബൈപ്പാസ് വാർത്തയാവുന്നു.വാർത്ത മാത്രമല്ല ട്രോളുകളും ഇറങ്ങുന്നുണ്ട് അനവധി.ലോകത്തൊരിടത്തും കാണാത്ത രീതിയിലുള്ള നിർമ്മാണമാണ് തിരുവല്ല ബൈപാസിന്റേത്.അശാസ്ത്രീയ നിർമ്മാണം കാരണം ഇതുവരെ പൊലി ഞ്ഞത് ആറ് ജീവനുകളാണ്.

എന്നും തന്നെ വാഹന അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.ഇപ്പോൾ വാഹന അപകടം വർത്തയല്ലാതായി മാറുകയാണ് തിരുവല്ല ബൈപാസിൽ .പക്ഷെ ഈ ബൈപാസ് കാരണം അപകടത്തിൽപെട്ട് സ്ഥിര വൈകല്യങ്ങൾ ഏൽക്കുന്നവരുടെ സംഖ്യ ഉയരുകയാണ് .എന്ത് അപകടമുണ്ടായാലും കൊള്ളാം ;എത്രപേർ മരിച്ചാലും കൊള്ളാം ഞങ്ങൾക്ക് ഒന്നുമില്ല എന്ന ഭാവത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികാരികൾ.
രാത്രികാലങ്ങളിൽ വെളിച്ചക്കുറവുമൂലം അപകടങ്ങൾ പതിവായിട്ടും കെ എസ് ഇ ബി അധികൃതരും ഉറക്കം നടിക്കുകയാണ്.തിരുവല്ല മെഡിക്കൽ മിഷനിലേക്കും ;ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലേക്കും പോകുന്ന വഴിയായ തിരുവല്ല മല്ലപ്പള്ളി വഴിയാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.ഒരു ബൈപാസിൽ തന്നെ 6 സിഗ്നലുകൾ ഉള്ള അപൂർവ ബൈപ്പാസാണ് തിരുവല്ല ബൈപാസ് .മഴുവങ്ങാട് ചിറ മുതൽ രാമൻ ചിറ വരെയുള്ള എം സി റോഡ് ബൈപാസിൽ ചേരുന്നിടം വരെ ആറ് സിഗ്നലുകളാണ് സ്ഥാപിച്ചിട്ടുള്ളത് .
പുഷ്പഗിരി മെഡിക്കൽ കോളേജ്;തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ;ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട വഴികളെല്ലാം കട്ട് ചെയ്തിട്ടാണ് ആധുനിക തിരുവല്ല ബൈപാസ് നിർമ്മിച്ചിരിക്കുന്നത്.നാട്ടുകാരും സംഘടനകളും പരാതി നൽകി മടുത്തെങ്കിലും.അധികാരികൾ ഉറക്കം നടിക്കുകയാണ് .കൂടുതൽ അപകടം നടന്നിട്ട് ഞെട്ടുന്നതിലും നല്ലതല്ലേ ഇപ്പോഴേ റോഡ് ശാസ്ത്രീയമായി നന്നാക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം .ജനങ്ങളെ കുരുതിക്കു കൊടുക്കുന്ന അധികാരികൾ ജനപക്ഷ തീരുമാനം കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

