പാലാ: മുപ്പത്തിനാലാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു .സെൻ്റ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.മാണി സി.കാപ്പൻ എം എൽ എ ലോഗോ പ്രകാശനം നിർവഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിജ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകല, സെൻ്റ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ റജി കെ മാത്യു, ഹെഡ്മാസ്റ്റർ റജി സെബാസ്റ്റ്യൻ, സെൻ്റ് മേരിസ് ഹയർ സെക്കൻ്റെറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ,പബ്ലിസിറ്റി കൺവീനർ നാസർ മുണ്ടക്കയം, വിവിധ കമ്മിറ്റി കൺവീനർമാരായ
അനിൽകുമാർ കെ .എസ് , രാജേഷ് ആർ, ദിലീപ് ,ഷൈൻ കെ ജി ,ജയപ്രകാശ് കെ സി ,അജിത് കുമാർ ,ബിനീത് കെ.എസ്,
എബിൻ കെ.പുന്നൂസ്, വിനോദ് ജി, മുഹമ്മദ് നജാഫ് എന്നിവർ പ്രസംഗിച്ചു.

