കോട്ടയം :കിടങ്ങൂര്‍ ക്ഷേത്രക്കടവില്‍ യുവാവിനെ മീനച്ചിലാറ്റില്‍ കാണാതായി. കിടങ്ങൂര്‍ സ്വദേശി ഹരി (34)യെ ആണ് കാണാതായത്. രാവിലെ പത്തരയോടെയാണ് സംഭവം. തുടര്‍ന്ന് കിടങ്ങൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നിലവില്‍ സ്‌കൂബ സംഘമെത്തി കൂടുതല്‍ വിശദമായ തെരച്ചില്‍ നടത്തുകയാണ്. നിരവധി നാട്ടുകാരും സംഭവസ്ഥലത്തെത്തി.ഈരാറ്റുപേട്ട എമെർജെൻസി ടീമും തെരച്ചിലിൽ സഹകരിക്കുന്നുണ്ട്.

