കോട്ടയം :പാലാ :യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആൽബിൻ ഇടമനശ്ശേരി യിലൂടെ പാലായിൽ ഐ വിഭാഗത്തിന് ആധികാരിക വിജയം .വാശിയേറിയ മത്സരത്തിൽ 250 ൽ പരം വോട്ടുകൾക്ക് എതിർ സ്ഥാനാർത്ഥികളെ പിൻ തള്ളിഉള്ള വിജയം മറുഗ്രൂപ്പുകളെ ഞെട്ടിച്ചു .മൂന്നാം സ്ഥാനത്താകുമെന്നുള്ള പ്രചാരണങ്ങൾ മറികടന്നു ആധികാരിക വിജയം എതിർ വിഭാഗത്തെ ഞെട്ടിച്ചു .

രാമപുരത്തും കടനാട്ടിലും ,ഉജ്വല വിജയം നേടുവാൻ കഴിഞ്ഞതും നിയോജകമണ്ഡലം വിജയത്തിനു കരുത്തു കൂട്ടി .തലപ്പലത്തും മേലുകാവിലും കരൂരിലും ശക്തി തെളിയിക്കുവാൻ ഐ വിഭാഗത്തിന് കഴിഞ്ഞു .നിലവിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ,രാമപുരം ഗ്രാമ പഞ്ചായത്തുമെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആൽബിൻ ഇനി യൂത്ത് കോൺഗ്രെസ്സിനെ പാലായിൽ നയിക്കും .ഗ്രൂപ്പിന് അതീതമായി മുഴുവൻ പ്രവർത്തകരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകുമെന്ന് ആൽബിൻ പറഞ്ഞു .
അഡ്വ ബിജു പുന്നത്താനത്തിന്റെ നേതൃത്വത്തിൽ ,ജോയ് സ്കറിയ,മോളി പീറ്റർ ,R പ്രേംജി , ജേക്കബ് അൽഫോൻസാദാസ് ,തുടങ്ങിയവർ ആൽബിന്റെ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകി .യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആൽബിന്റെ വിജയം ഐ വിഭാഗത്തിന് ശക്തമായ അടിവേരുകളുള്ള പാലായിൽ ഐ ഗ്രൂപ്പിന് ആവേശം പകരുന്നതാണ്.സമകാലീന സംഭവ വികാസങ്ങളിൽ പ്രതികരിച്ചുകൊണ്ടായിരിക്കും യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവുക.പാലാ ജനറൽ ആശുപത്രിയിൽ ഓ പി ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതടക്കമുള്ള ജനദ്രോഹ നടപടികളിൽ ഇനി സമര വേലിയേറ്റം തന്നെ പ്രതീക്ഷിക്കാം .

