പാലാ : യൂത്ത് കോൺഗ്രസ് സംഘടനയുടെ ജനാധിപത്യ രീതിയിൽ പാലായിൽ നടന്ന തെരഞ്ഞെടുപ്പിൽ 13 മണ്ഡലം കമ്മിറ്റികളിൽ 11 മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പിനും ; 2 എണ്ണം ഐ ഗ്രൂപ്പിനും ലഭിച്ചു. എന്നാൽ എ ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞു മത്സരിച്ച തിരുവഞ്ചൂർ പക്ഷ സ്ഥാനാർഥികൾ 13 മണ്ഡലത്തിൽ പലയിടത്തും മൂന്നാമത് പോയതാണ് പ്രതേകത.

എ സംവിധാനത്തെ കോട്ടയം ജില്ലയിൽ കെ സി ജോസഫ്, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, ജോബിൻ ജേക്കബ് എന്നിവരാണ് നയിച്ചത്. പാലായിൽ മണ്ഡലം അടിസ്ഥാനത്തിൽ പാലാ (കിരൺ മാത്യു), കരൂർ (അക്ഷയ് ആർ), മുത്തോലി (ആൽവിൻ ചെറിയാൻ), കൊഴുവനാൽ (ഗോകുൽ ജഗനിവാസ്),മീനിച്ചിൽ (ജോസഫ് ജി ടോം), എലിക്കുളം (ബിബിൻ മാത്യൂ), ഭരണങ്ങാനം (മാർട്ടിൻ രാജു),മൂന്നിലവ്വ് (സ്റ്റാൻലി മാണി), മേലുകാവ് (നിതിൻ), തലനാട് (അഫസൽ),തലപ്പുലം (നൗഫി )എന്നിവരാണ് എ വിഭാഗത്തിൽ വിജയിച്ചവർ.
ഐ വിഭാഗത്തിൽ നിന്ന് രാമപുരം( എബിൻ),കടനാട് (അഗസ്റ്റിൻ )എന്നിവരും നിയുക്ത മണ്ഡലം പ്രസിഡന്റുമാരായി പാലായിൽ എ ഗ്രൂപ്പിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് ടോണി തൈപറമ്പിൽ,ബിബിൻ രാജ്,അർജുൻ സാബു,ഷോജി ഗോപി,ടോമി പൊരിയത്ത് എന്നിവരാണ്. ഐ ഗ്രൂപ്പിൽ പാലായിൽ നേതൃത്വം നൽകിയത് ബിജു പുന്നത്താനം, പ്രേംജി, ജോയ്സ് സ്കറിയ, മോളി പീറ്റർ എന്നിവരും തിരുവഞ്ചൂർ ഗ്രൂപ്പിന്റെ ലീഡർഷിപ്പ് സതീഷ് ചോള്ളാനി,എൻ സുരേഷ്,റോബി ഊടുപുഴ എന്നിവരുമാണ്

