പാലാ :9 കുരുന്നുകളുമായി രേണുക ടീച്ചർ ശിശുദിന റാലി നടത്തി.കൂടെ പത്തോളം അമ്മമാരും.വ്യത്യസ്തമായ ശിശുദിന റാലി നടന്നത് പാലായ്ക്കടുത്ത് കരുണാലയം അംഗൻവാടിയിലാണ്.നെഹ്രുവിന്റെ വേഷമിട്ട കുരുന്നുകൾ ടീച്ചർ വിളിച്ചു കൊടുത്ത ചാച്ചാ നെഹ്‌റു കീ ജയ് എന്നുള്ള മുദ്രാവാക്യം പറ്റുന്ന പോലെയൊക്കെ വിളിക്കുന്നുണ്ടായിരുന്നു.ചില നെഹ്റുമാർ നടക്കാൻ മടിച്ചപ്പോൾ അമ്മമാർ തോളിൽ തള്ളി നടത്തി.എന്നാൽ ഇടയ്ക്കുള്ള ചില ചാച്ചാ നെഹ്റുമാർക്കു പുറത്തിറങ്ങാൻ കിട്ടിയ അവസരത്തിന്റെ സന്തോഷത്തിലായിരുന്നു.

50 മീറ്ററോളം നടന്ന കുട്ടികുറുമ്പുകളിൽ ചിലർ അമ്മയെ കാണണമെന്ന് പറഞ്ഞു ചിണുങ്ങി.ക്‌ളാസിൽ ചെല്ലുമ്പോൾ എല്ലാവര്ക്കും മിഠായി ഉണ്ടെന്നു പറഞ്ഞപ്പോൾ എല്ലാവര്ക്കും സന്തോഷമായി.പതിനാലുപേരാണ് ഈ ബാലവാടിയിലുള്ളത് അതിൽ 5 പേർക്ക് പനിയാ അതാ ആള് കുറഞ്ഞത്.പക്ഷെ ശിശുദിനമടക്കമുള്ള വിശേഷ ദിവസങ്ങളുടെ പ്രത്യേകതകൾ അവരെ ആഴ്ചകൾക്കു മുൻപേ പഠിപ്പിക്കും.
ഞങ്ങളുടെ റാലി കണ്ട് വാഹനങ്ങളിലൊക്കെ പോയവർ ശ്രദ്ധിച്ചല്ലോ അതാണ് ഞങ്ങളുടെ പ്രത്യേകത;ശിശുദിന സന്ദേശം പൊതുസമൂഹത്തെ അറിയിക്കുവാൻ ഞങ്ങളാൽ കഴിയുന്ന പ്രചാരണം നടത്തുന്നു.എല്ലാ ദിനങ്ങളും ഞങ്ങൾ ആചരിക്കാറുണ്ടെന്നു രേണുക ടീച്ചർ പറഞ്ഞു .റാലി കഴിഞ്ഞു മധുരം ലഭിച്ചതിന്റെ സന്തോഷത്തിൽ പലരും ക്‌ളാസിലിരുന്നു ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് നീട്ടി വിളിക്കുന്നുണ്ടായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

