ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചവർ കത്തിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റത്. എടതിരിഞ്ഞി പോത്താനി അടയ്ക്കായിൽ വീട്ടിൽ മധുവിന്റെ മകൾ പാർവതിയാണ് (21) മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടാം വർഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.കഴിഞ്ഞ ഒക്ടോബർ 31ന് വീടിനോട് ചേർന്ന് ചവർ കത്തിക്കുന്നതിനിടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പടരുകയായിരുന്നു.

ശരീരമാകെ പൊള്ളലേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് നിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.പിതാവ് മധു ചെന്ത്രാപ്പിന്നി എസ്.എൻ സ്‌കൂളിൽ ചിത്രകല അദ്ധ്യാപകനാണ്. മാതാവ് ശിൽപ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്. സഹോദരൻ: അമേഖ്.

