Kerala

ബിനീഷ് ചൂണ്ടച്ചേരിയുടെ ഉപവാസസമരത്തിന് അഭിവാദ്യമർപ്പിച്ച് തട്ടിപ്പിനിരയായ നൂറുകണക്കിന് വീട്ടമ്മമാർ എത്തി

പാലാ :മീനച്ചിൽ താലൂക്കിലെ സഹകരണ തട്ടിപ്പിനെതിരെ ബിജെപി പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി ഏക ദിന ഉപവാസം നടത്തി .ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ച് നിക്ഷേപ തട്ടിപ്പിന് ഇരയായ യുവതി ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന ഏകദിന ഉപവാസ സമരത്തിന് പിന്തുണയുമായി സർവ്വ സാധാരണക്കാരും സ്ത്രീകളും പന്തലിൽ എത്തി. അവരുടെ കദന കഥ പറയുമ്പോൾ വെളിവാകുന്നത് ഉന്നത രാഷ്ട്രിയക്കാരും സംഘം ഭാരവാഹികളും നടത്തിയ അഴിമതിയുടേയും തട്ടിപ്പിന്റെയും കടലാഴത്തിലുള്ള വ്യാപ്തി.

കടനാട് സർവ്വീസ് സഹകരണ സംഘത്തിൽ താൻ നിക്ഷേപിച്ച ആയുസ്സിന്റെ സമ്പാദ്യം തിരികെ ചോദിക്കുമ്പോൾ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ മറുപടിയാണ് അധികാരികളിൽ നിന്നും ലഭിക്കുന്നത് എന്നും കാവും കണ്ടം സ്വദേശിനി മിനി പറഞ്ഞു. അറബിക്കഥയിലെ സൊസൈറ്റി ഗോപാലനെ കടക്കെണിയിലാക്കിയ അതേ രാഷ്ട്രീയ നേതൃത്വത്തിന്റെ ദുഷ്ടലാക്കിലും വായ്പാ തട്ടിപ്പിലും സർവ്വവും നഷ്ടപ്പെട്ട നിരവധി ആളുകൾ സമര നായകന് അഭിവാദ്യമർപ്പിച്ച് പന്തലിൽ എത്തി.

എല്ലാ നിക്ഷേപകർക്കും നീതി ഉറപ്പാക്കും വരെ സമര രംഗത്ത് ഉണ്ടാവുമെന്ന് ബിനീഷ് ചൂണ്ടച്ചേരി അവർക്ക് ഉറപ്പു നൽകുകയും എല്ലാ വിധ അന്വേഷണ ഏജൻസികളേയും സമീപിച്ച് പരാതിയ്ക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പും നൽകി.

അതേസമയം കിഴതടിയൂർ ബാങ്കിന് സമീപത്തായി ബിജെപി പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നേടി .എൽ ഡി എഫ് ഭരിക്കുന്ന കിഴതടിയൂർ ബാങ്കിൽ ഏറെ കാലമായി ബിജെപി മത്സരിക്കാറെ ഇല്ലായിരുന്നു.ഇത് ബിജെപി പാലാ നേതൃത്വവും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്നും ;ബിജെപി നേതാക്കൾക്ക് കിഴതടിയൂർ ബാങ്കിൽ നിന്നും വഴിവിട്ട ലോണുകൾ നല്കിയിരുന്നെന്നും ആരോപണമുണ്ടായിരുന്നു.എന്നാൽ പാലാ  കിഴതടിയൂർ ബാങ്കിന് മുന്നിൽ ഇതുവരെ ആരും സമരത്തിന് മുതിർന്നിരുന്നില്ല.സിപിഎമ്മിന്റെ കായീക ശക്തിയെ ഭയന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിൽ  നിന്നും ഒളിച്ചോടിയപ്പോൾ ബിജെപി ഏകദിന ഉപവാസ സമരവുമായി രംഗത്ത് എത്തിയപ്പോൾ ആരും കായീക മായി നേരിട്ടില്ല എന്നതും ശ്രദ്ധേയമായി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top