മലപ്പുറം: തിരൂരിൽ വന്ദേ ഭാരതിന് മുന്നിലൂടെ വയോധികൻ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവത്തില്‍ ആര്‍ പി എഫ് അന്വേഷണം തുടങ്ങി. വയോധികനെ കണ്ടെത്താൻ ലോക്കൽ പോലീസിന്‍റെ സഹായം ആര്‍ പി എഫ് തേടി. അന്വേഷണത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ആര്‍.പി.എഫ് ശേഖരിച്ചു.

ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ വയോധികനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും കേസ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടിയുണ്ടാകുമെന്നും ആര്‍ പി എഫ് അറിയിച്ചു. വീഡിയോയിലുള്ളത് ഒറ്റപ്പാലം സ്വദേശിയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

