Kerala

അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ ഫാസില്‍-റാസന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസില്‍ ആണ് മരിച്ചത്. പൂഞ്ഞാര്‍ ഗൈഡന്‍സ് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ വിവാഹത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും.വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി.

റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായെന്ന് കുടുംബം പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെയാണ് കുട്ടി മരണപ്പെട്ടു.മൃതദേഹം വണ്ടാനം ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം പിന്നീട് ഈരാറ്റുപേട്ട പുത്തന്‍ പള്ളിയില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top