പാലാ :മൂന്നിലവിലുള്ള ബെഡ്ഡ് കമ്പനിക്ക് തീപിടിച്ച് കനത്ത നാശ നഷ്ട്ടം ഉണ്ടായതായി റിപ്പോർട്ട്.അന്യ സംസ്ഥാന തൊഴിലാളികൾ ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിച്ചതാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് അറിവ് .

പാലാ ;ഈരാറ്റുപേട്ട;കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാനായി രംഗത്തുണ്ട്.പരിസരത്തുള്ള വാഹനത്തിനും തീ പിടിച്ചിട്ടുണ്ട് ,.ഫാക്ടറി ഏതാണ്ട് പൂർണ്ണമായി തന്നെ കത്തി അമർന്നതായാണ് നാട്ടുകാർ അറിയിക്കുന്നത്.ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് ചെന്നെത്താനുള്ള പാലം പണി പൂർത്തി ആവാത്തതിനാൽ മേച്ചാൽ വഴിയാണ് യൂണിറ്റുകൾ എത്തേണ്ടത്.അതുകൊണ്ടു തന്നെ അഗ്നി താണ്ഡവം തന്നെ നടത്തി .

