പാലാ :മെയ്യ് വളർന്നെങ്കിലും അവരെല്ലാം ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. പഴയ കളിചിരികളും ;വാക്കേറ്റവും എല്ലാം വീണ്ടും അവർ പുനരവതരിപ്പിച്ചു. മുപ്പത് വർഷത്തിന് ശേഷം അവരെത്തി സൗഹൃദം തുടരാൻ.1992 മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ കൂട്ടുകാർ സൗഹൃദം പുലർത്തുന്നതിനായി പാലായിലെത്തി.

ആളെ സ്വയം പരിചയപ്പെടുത്തുന്നതിനായി സ്വന്തം പേരെഴുതിയ പ്ലാക്കാർഡുമായി എത്തിയവരും.കോളേജ് ജീവിതത്തിലെ പഴയ കാര്യങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവച്ചും ഒരു ദിവസം പാലായിലെ ബിനു പള്ളിപ്പാട്ടിൻ്റെ വീട്ടിലായിരുന്നു ഒത്തു ചേർന്നത്.
ബോൾ പാസിംഗും കസേര കളിയും കൂടാതെ മിഠായിപെറക്കു മത്സരവും ആയി കുട്ടിക്കാലത്തേയ്ക്ക് തിരിഞ്ഞു പോയി. അന്നത്തെ അവരുടെ മലയാള അധ്യാപകനും പ്രസിദ്ധ വാഗ്മിയുമായ രാജു ഡി കൃഷ്ണപുരം യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അഡ്വ.ഫാ.പി.ഡി ജോസഫ്, ജോയി ‘സാംകുട്ടി, എന്നിവരും പങ്കെടുത്തു. സ്നേഹവിരുന്നിന് ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ് കൂട്ടുകാർ പിരിഞ്ഞു.

