കോട്ടയം കളക്ട്രേറ്റിന് സമീപം എആര്‍ ക്യാമ്പിന് സമീപത്തെ പമ്പ് ഹൗസിനോട് ചേര്‍ന്ന് മീനന്തറയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു. പാറത്തോട് കാലായില്‍ ജോയല്‍ വില്യംസ് (21) ആണ് മരിച്ചത്. കോട്ടയത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നാലംഗസംഘാംഗമായിരുന്നു ജോല്‍. ഇറഞ്ഞാലിലുള്ള ഹോം സ്‌റ്റേയിലെത്തി മീനന്തറയാറ്റില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ അകപ്പെടുകയായിരുന്നു.

ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി പ്രവര്‍ത്തകരാണ് മൃതദേഹം മുങ്ങിയെടുത്തത്. പരിപ്പില്‍ വള്ളംകളി പരിപാടിയിലേയ്ക്കുള്ള യാത്രാമധ്യേ അപകടവിവരം അറിഞ്ഞ് സംഘം സ്ഥലത്തെത്തുകയായിരുന്നു.ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി വന്ന് 12 മിനിറ്റിനുള്ളിൽ മൃതദേഹം കണ്ടെടുത്തു.

