.
കോട്ടയം :ചേർപ്പുങ്കൽ:ഡ്രൈവർ ചായകുടിക്കാൻ പുറത്തിറങ്ങിയ സമയം കാർ തനിയെ ഉരുണ്ട് തോട്ടിൽ പതിച്ചു . ചേർപ്പുങ്കൽ പഴയ റോഡ് മീനച്ചിലാറിന്റെ കൈവഴിയായ പുഴക്കരയിലെ ചകിണിപാലം ബ്രിഡ്ജിനു സമീപത്തെ Epices Land Stores എന്ന സ്ഥാപനത്തിന് മുൻപിലായി നിർത്തിയിട്ട കാർ ആണ് തനിയെ ഉരുണ്ട് നീങ്ങി പുഴക്കരയിൽ പതിച്ചത്. ഡ്രൈവറും മറ്റു കൂട്ടുകാരും, ചായ കുടിക്കുന്നതിനായി Epices Land Stores നു അടുത്ത് പാർക്ക് ചെയ്ത ശേഷം അകത്തേക്ക് പോകുകയായിരുന്നു.

ഒരു വലിയ ശബ്ദം ഉണ്ടായതിനെ തുടർന്ന് സമീപത്തെ ആളുകൾ ഓടിക്കൂടിരുന്നു. ചകിണിപാലം കഴിഞ്ഞ ദിവസമുണ്ടായ തുടർച്ചയായ മഴയെ തുടർന്ന്, പാലത്തിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു മീലച്ചിലാറിന്റെ കൈവഴിപ്പുഴയിൽ പതിച്ചതിനെ തുടന്ന്; ഏറ്റുമാനൂർ-പൂഞ്ഞാർ-പാലാ യിലേക്ക് പോകുന്നതിനുള്ള വൺ വേ ആക്കിയിരുന്നു . ഈ റോഡ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടു വാഹനഗതാഗതം തടസപ്പെടുത്തിരുന്നു. അതിനാൽ തന്നെ വൻ ദുരന്തം വഴിവായത് എന്ന് നാട്ടുകാർ പറഞ്ഞു. ഇതിനു കുറച്ചു മാസങ്ങൾക്കു മുൻപും സമാനമായ രീതിയിൽ Epices Land സ്റ്റോഴ്സിലേക്കു വന്ന പാൽ വാൻ അപകടത്തിൽ പെട്ടിരുന്നു.

