മുണ്ടക്കയം :അമ്മയുടെ കൺമുന്നിൽ വച്ച് യുവാവിനെ അയൽവാസി കുത്തിക്കൊന്നു;കൃഷി പണി ചെയ്തു കൊണ്ടിരുന്നപ്പോൾ പിന്നിലൂടെ വന്ന് കുത്തുകയായിരുന്നു .മുണ്ടക്കയം ഇഞ്ചിയാനിയില്‍ അമ്മയുടെ മുന്‍പില്‍ വെച്ചാണ് ആലുമൂട്ടില്‍ ജോയല്‍ ജോസഫിനെ അയല്‍വാസി കുത്തി കൊന്നത്.ജോയലിന്റെ കരച്ചിൽ കേട്ടുവന്ന അയൽവാസികൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

കൊലചെയ്ത അയല്‍വാസിയായ ബിജോയി എന്നയാളെ മുണ്ടക്കയം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾക്കെതിരേ നാട്ടുകാർ നിരവധി കേസുകൾ പോലീസ് സ്റ്റേഷനിൽ മുൻ കാലങ്ങളിൽ നൽകിയിരുന്നതാണ്.
ഭൗതീക ശരീരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് വസതിയിൽ കൊണ്ട് വരുന്നതും തിങ്കളാഴ്ച (13.11.23) രാവിലെ ഒൻപത് മണിക്ക് വസതിയിലെ പ്രാർത്ഥനകൾ ആരംഭിച്ച് ഇഞ്ചിയാനിയിൽ തിരുകുടുംബ ദേവാലയത്തിൽ സംസ്ക്കാരം നടക്കുന്നതുമാണ്.
പിതാവ് ജോജോ ജോസഫ് ,മാതാവ് ഫിലോമിന ജോസഫ് (കപ്പാട് കൈപ്പനാനിയിൽ കുടുംബാംഗം) സഹോദരൻ ജോബിൻ ജോസഫ് (അബുദാബി) സഹോദര ഭാര്യ: കാതറൈൻ (അബുദാബി)

