Kerala

അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി;കുളത്തിൽ മുൻപുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവർഷം മുൻപാണ് ചത്തത്

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി . കുളത്തിൽ മുൻപുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവർഷം മുൻപാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തിൽ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിക്കുന്നത്.

കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് . ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ മുതലയെ കണ്ടെത്താത്തതിനെ തുടർന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തുകയായിരുന്നു. മുൻപ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top