ഈരാറ്റുപേട്ട: കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലും പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ സവിധനങ്ങളോടൊപ്പവും, നാട്ടുകാരോടൊപ്പവും രക്ഷപ്രവര്‍ത്തനങ്ങളും മറ്റും നടത്തിവരുന്ന ടീം നന്മക്കുട്ടത്തിന്റെ ഏകദിന പരിശീലന ക്യാമ്പ് 2023 നംവബര്‍ 12 ന് (നാളെ) രാവിലെ പത്ത് മണി മുതല്‍ മേലുകാവ് ഫ്രാന്‍സിസ് റിവര്‍ ഫ്രണ്ട് നാലുകെട്ടില്‍ സംഘടിപ്പിച്ചിരിക്കുന്നു. വിവിധ പരിശീലന പരിപാടികളും കലാകായിക മത്സരങ്ങളും നടക്കുമെന്ന് ടീം നന്മക്കൂട്ടം പ്രസിഡന്റ് ഫാസില്‍ വെള്ളുപ്പറമ്പില്‍ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി ഷാജി കെകെപി, വൈസ് പ്രസിഡന്റുമാര ടി എ ഫൈസല്‍, നദീര്‍ കൊട്ടുകാപള്ളി, ജോയിന്റ് സെക്രട്ടറിമാരായ റമീസ് ബഷീര്‍, യു സന്ദിപ്, അനസ് പുളിക്കില്‍, ട്രഷറര്‍ കെ പി ഷാഹുല്‍, ഷിഹാബ് പാറയില്‍, എക്സിക്യുട്ടിവ് അംഗം ഹാരിസ് പുളിക്കില്‍, ഹാഷിം ലബ്ബ, സെല്‍ഫി ജോസഫ്, അജ്മല്‍, അഫ്സല്‍, ഷാഫി, നിസാര്‍ തുടങ്ങിയര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം വഹിക്കുമെന്നും ടീം നന്മക്കൂട്ടം പ്രസിഡന്റ് പറഞ്ഞു.

