
പാലാ: മുത്തോലി വെള്ളിയേപ്പിളളി വാണിയേടത്ത് വി.എ ജോസഫിൻ്റെ നിര്യാണത്തിൽ നേതാക്കളും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ദീർഘകാലാ പാലാ സെ.തോമസ് ഹൈസ്കൂൾ അദ്ധ്യാപകനും വിളക്കുമാടം, ചേർപ്പുങ്കൽ സ്കൂളുകളിൽ ഹെഡ്മാസ്റ്ററുമായിരുന്നു.പാലാ അദ്ധ്യാപക സഹകരണസംഘം, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു.
കേരള കോൺ (എം) മുൻ മുത്തോലി മണ്ഡലം പ്രസിഡണ്ടും നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു. ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി.മന്ത്രി റോഷി അഗസ്ററ്യൻ ,ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.കേരള കോൺ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു.ടോബിൻ.കെ – അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തു വാൽ, പെണ്ണമ്മ ജോസഫ്, ജോസ്സു കുട്ടി പൂവേലി, ജയ്സൺ മാന്തോട്ടം, ബൈജു കൊല്ലം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
മുത്തോലി മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.മാത്തുകുട്ടി ചേന്നാട്ട് അദ്ധ്യക്ഷത വഹിച്ചു.രാജൻ മുണ്ടമറ്റം, റാണി ജോസ്, ജോയി, കൊമ്പനാൽ, ജോസ് നരിക്കാട്ട്, ടോമി തകടിയേൽ എന്നിവർ പ്രസംഗിച്ചു.

