കുട്ടനാട് : കുട്ടനാട് തകഴിയിൽ മരിച്ച കർഷകന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായി തകഴിയിലെത്തിച്ച മൃതദേഹവുമായി പ്രവർത്തകർ അമ്പലപ്പുഴ- തിരുവല്ല റോഡ് ഉപരോധിച്ചു.

ഇന്നലെ ആയിരുന്നു കർഷക സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പ്രസാദ് തനിക്ക് വായ്പ്പ ലഭിക്കാഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

