കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ E P സിബിയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ പരുത്തിയകം ലക്ഷം വീട് റോഡ് ആരംഭിക്കുന്ന സ്ഥലത്ത് പനത്തറ മാലിയിൽവീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് 28 നെ 1.100 കി. ഗ്രാം ഉണക്ക ഗഞ്ചാവ് കൈവശം വച്ച് സൂക്ഷിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.

കഞ്ചാവ് കടത്തി കൊണ്ട് വരാൻ ഉപയോഗിച്ച യമഹ FZ ബൈക്ക്, മൊബൈൽ ഫോൺ എന്നിവയും നിയമാനുസരണം കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
.പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ സന്തോഷ് കുമാർ B , ആനന്ദ് രാജ് B, P0 (g) അജിത്ത് കുമാർ K N സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് കെ.ജി, പ്രവീൺ ശിവാനന്ദ് ഡ്രൈവർ അനസ് മോൻ C K എന്നിവർ പങ്കെടുത്തു.

