പാലാ :ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ വൈദ്യുതി ഉല്പാദിപ്പിക്കുകയും;ഏറ്റവും കൂടിയ നിരക്കിൽ വൈദ്യുതി വിൽക്കുകയും ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കേരളാ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി സാജു എം ഫിലിപ്പ് പ്രസ്താവിച്ചു.സംസ്ഥാന സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാണി സി കാപ്പൻ എം എൽ എ യുടെ പാർട്ടി ആയ കെ ഡി പി പാലാ വൈദ്യുതി ഓഫിസിനു മുന്നിൽ നടത്തിയ മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള ധർണ്ണ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സാജു എം ഫിലിപ്പ് .

മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ബോർഡ് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലുള്ളത് നവീകരിക്കാൻ ഒന്നേമുക്കാൽ ലക്ഷം രൂപാ മുടക്കിയ ഈ സർക്കാർ ഇന്ന് മന്ത്രി ബിന്ദുവിന് കണ്ണാടി വാങ്ങുവാനായി 30500 രൂപാ സർക്കാർ ഖജനാവിൽ നിന്നും മുടക്കിയിരിക്കുകയാണ്.35 ലക്ഷം രൂപാ നീന്തൽ കുളത്തിനു ചിലവഴിച്ച സർക്കാർ ;മുഖ്യമന്ത്രിയുടെ തൊഴുത്തിന് 45 ലക്ഷം മുടക്കി.മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ഒന്നാം നിലയിലേക്ക് ലിഫ്റ്റ് സൗകര്യമൊരുക്കുവാൻ 30 ലക്ഷം രൂപാ മുടക്കിയവർ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് പഠിക്കുകയാണെന്നും സാജു എം ഫിലിപ് കൂട്ടിച്ചേർത്തു.ധർണ്ണ സമരത്തിൽ കെ ഡി പി സംസ്ഥാന സെക്രട്ടറി എം പി കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
ബേബി ഈറ്റത്തോട്, ഷിനോ മേലുകാവ് , പ്രശാന്ത് അണ്ണന്‍ , ടോം നല്ലനിരപ്പേല്‍, റോയ് നാടുകാണി , ഡയസ് കണ്ടത്തിൽ , മുരളി കൊഴുവനാല്‍, പയസ് കൊഴുവനാല്‍, അപ്പച്ചന്‍ മുതലക്കുഴി തലപ്പലം , സിബി കടനാട് , റെജി രാമപുരം, സെന്‍ ഭരണങ്ങാനം, ജീമോന്‍ മേലുകാവ് , ബീന രാധാകൃഷ്ണന്‍ , ഷൈല ബാലു, സന്തോഷ് രാമപുരം, രഞ്ജിത്ത് വെട്ടുകല്ലേൽ ,രവീന്ദ്രന്‍ ഏഴാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

