സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ലാലേട്ടന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊമ്പൻ മീശയും വച്ച് ലാലേട്ടൻ നിൽക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി അണിയറപ്രവർത്തകർ ഒന്നിച്ച് റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മാതാക്കളായ ഷിബു ബേബി ജോണ്‍, കൊച്ചുമോന്‍ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യു.കെ. ആസ്ഥാനമായ ജി.പി.എല്‍. മൂവീസ് ഉടമ സുഭാഷ് മാനുവല്‍, രാജേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

