പാലാ:ടൗണ്‍ മദ്ധൃ ഭാഗത്ത് കാലങ്ങളായി തകര്‍ന്ന കിടക്കുന്ന റ്റി.ബി.റോഡും,കൂട്ടിയാനി റോഡും ഉടന്‍ പരിഹരിക്കണമെന്നു താലൂക്ക് സഭ ഉത്തരവു നല്‍കി .മാണി സി കാപ്പന്‍ എം.എല്‍.എ.അദ്ധൃക്ഷത വഹിച്ചു യോഗത്തില്‍ ഇരു റോഡുകളുടെ തകര്‍ച്ച മൂലം കാല്‍നടക്കാരും ,ചെറു വാഹനങ്ങളിലെ യാത്രക്കാരും അനുഭവിക്കുന്ന ദുരിതങ്ങളെ ക്കുറിച്ചു പൗരാവകാശ സമിതി നല്‍കിയ പരാതിയെ തൂടര്‍ന്നാാണ് താലൂക്ക് സഭ ഉത്തരവു നല്‍കിയത് .

പാലാ മണ്ഡലത്തിലെ അനേകം ജനങ്ങള്‍ ടൗണ്‍ ബസ് സ്റ്റാന്‍റില്‍ ഇറങ്ങി സിവില്‍ സ്റ്റേഷനിലേയ്ക്കും ,അമ്പലപ്പുറത്തുകാവ് ,ളാലം ക്ഷേത്രം ,സിവില്‍ സപൈളസ് ,വിവിധ വൃാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും പോകുന്ന കാല്‍നടക്കാര്‍ക്കും ,ചെറുവാഹനങ്ങളിലുള്ള യാത്രക്കാര്‍ക്കും, സുരക്ഷിതമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് റ്റി.ബി.റോഡിലുള്ളത് .
സ്റ്റേ്റ്റ് ബാങ്കിന്‍റെ ടൗണ്‍ ശാഖയുടെ മുന്‍വശത്തു നിന്നും ആരംഭിച്ചു റിവര്‍വൃൂ റോഡിലേക്ക് പോകുന്ന റോഡാണ് കൂട്ടിയാനി റോഡ് .ഈ റോഡില്‍ രുപപ്പെട്ട വലിയ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതൂ മൂലം പലപ്പോഴും ടൂ വീലര്‍ യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞു മൂന്നു മാസത്തിനിടയില്‍ ഏഴു പേരൊണ് അപകടത്തില്‍ പ്പെട്ടത് . സമീപത്തുള്ള കടക്കാര്‍ ഇവരെ ആശൂപത്രിയില്‍ കൊണ്ടു പോകുന്ന സാഹചരൃം കൂടി വരുകയാണ് .
കാര്‍ഷിക മാര്‍ക്കറ്റ് ,വിവിധ വൃാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന കാല്‍നടക്കാരുടെ ദേഹത്തേക്കും ,വസ്ത്രങ്ങളിലേക്കും ,വാഹനങ്ങള്‍ ഓടുമ്പോള്‍ ചെളി വെള്ളം തെറിക്കുകയാണ്.ഇക്കാരൃങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് .
സുരക്ഷിതമായി സഞ്ചരിക്കുവാനും ,യാത്ര ചെയ്യുവാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുവാനും ,ടൗണ്‍ മദ്ധൃത്തിലുള്ള റോഡുകളുടെ തകര്‍ച്ച പരിഹരിക്കുന്നതിനും ആവശൃമായ് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ആവശൃപ്പെട്ടു കൊണ്ടു പ്രസിഡണ്ട് ജോയി കളരിക്കല്‍ താലൂക്കു സഭയില്‍ പരാതി നല്‍കി.

