പാലാ :എല്ലാവരും കാത്തിരുന്ന വലവൂർ സഹകരണ ബാങ്ക് ജനവിധി വന്നപ്പോൾ എൽ ഡി എഫിന് ആശ്വാസമാവുകയാണ്.തങ്ങളുടെ നിക്ഷേപങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ധർണ്ണ സമരം നടത്തിയതിലൂടെയാണ് ഈ സഹകരണ ബാങ്ക് ശ്രദ്ധേയമായത് . എന്നാൽ മുൻ ബാങ്ക് പ്രസിഡണ്ട് കെ ജെ ഫിലിപ്പ് ബാങ്ക് പ്രസിഡണ്ട് ആകുവാൻ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്നവരും വിജയിച്ചിട്ടുണ്ടെന്നുള്ളതാണ് പ്രശ്‌നമാകുന്നത്.

ഒറ്റവോട്ടുകൾ തിരക്കി നടന്ന പലരും വോട്ടർമാരോട് അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.ഫലപ്രഖ്യാപനം നടത്തിയപ്പോൾ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചത് പ്രഖ്യാപിച്ചപ്പോൾ വൻ കൈയ്യടികളും ;മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ കൈയ്യടി ശുഷ്ക്കവുമായിരുന്നു.ഇടത് കേന്ദ്രങ്ങൾ വളരെ സന്തോഷത്തിലാണ്.ബാലി കേറാ മലയായിരുന്ന വലവൂർ ബാങ്കിൽ ഏകദേശം 1500 ഓളം ഇടതു വോട്ടുകൾ ചേർക്കാനായത് അവരുടെ വൻ വിജയമാണ് സൂചിപ്പിക്കുന്നത് .ഭാവിയിലെ കരുതൽ നിക്ഷേപമായി അത് മാറും എന്നുള്ളതിൽ സംശയമില്ല.
എൽ ഡി എഫ് പാനലിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് നിക്ഷേപക മണ്ഡലത്തിൽ നിന്നും വിജയിച്ച ടോമി ജേക്കബ്ബിനാണ്.2935 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത് .രണ്ടാം സ്ഥാനത്തെത്തിത്ത് വനിതാ സംവരണ വാർഡിൽ നിന്നും മത്സരിച്ച വൽസമ്മാ തങ്കച്ചനാണ്;2927 വോട്ടുകളാണ് അവർ നേടിയത്.യു ഡി എഫ് പാനലിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് അലൻ കക്കാട്ടിൽ ആണ് .അദ്ദേഹം 1405 വോട്ടുകൾ നേടി.ഒന്നാം സ്ഥാനത്ത് വന്ന അലൻ കക്കട്ടിൽ ബാങ്കിന്റെ ആദ്യകാല മെമ്പറും അധ്യാപകനുമായ സഖറിയാസ് കക്കാട്ടിലിന്റെ കൊച്ചുമകനാണ് എന്നതും അദ്ദേഹത്തിന് ഗുണകരമായി .രണ്ടാമത് എത്തിയ ജോസ് മാത്യു തേക്കിലക്കാട്ടിൽ 1269 വോട്ടുകൾ നേടി.
കരൂർ പഞ്ചായത്തിലെ മാണി ഗ്രൂപ്പിൽ ഭിന്നത തുടങ്ങിയിട്ടുണ്ടെന്നത് വോട്ടിംഗിൽ സ്പഷ്ട്ടമാണ്.ചില വിദ്വാൻമാർ തങ്ങൾക്കു എതിരുള്ള സ്വന്തം പാർട്ടി നേതാവിന്റെ കോളത്തിൽ വോട്ട് രേഖപ്പെടുത്താതെ കള്ളൻ എന്നെഴുതിവച്ചതായും കണ്ടെത്തി.വരും കാലങ്ങളിൽ ബാങ്കിന്റെ സാരഥ്യം തന്നെ ഇടത് കേന്ദ്രങ്ങൾ പിടിച്ചടക്കുന്ന രീതിയിലാണ് കാര്യങ്ങൾ ഇപ്പോൾ തന്നെ മുന്നോട്ട് പോകുന്നത് .1985 വരെ കോൺഗ്രസിന്റെ കുറിക്കോട്ട് അവറാച്ചൻ ആയിരുന്നു ബാങ്കിന്റെ പ്രസിഡണ്ട്.കെ ഫിലിപ്പിന്റെ നേതൃത്വത്തിൽ ലോഹ്യത്തിൽ കൂടി ബാങ്കിൽ വൻ തോതിൽ തങ്ങളുടെ മെമ്പർഷിപ്പ് ചേർക്കുകയും;1985 ലെ തെരെഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലി തെറ്റി പിരിയുകയും;കോൺഗ്രസ് ഒരു പാനലായും ;കേരളാ കോൺഗ്രസ് (എം) വേറൊരു പാനലായും;എൽ ഡി എഫ് മൂന്നാമതൊരു പാനലായി മത്സരിക്കുകയും ചെയ്ത തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) രണ്ടു സീറ്റൊഴികെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കുകയും ചെയ്തിരുന്നു .കോൺഗ്രസ് മുന്നണിക്ക് രണ്ടു സീറ്റ് ലഭിച്ചിരുന്നു.അന്ന് എൽ ഡി എഫ് പാനലിൽ സ്ഥാനാർഥി ആയിരുന്നില്ലെങ്കിലും പാനലിനെ നയിച്ചിരുന്നത് പരേതനായ സെൽവൻ ഉഴുത്ത്വാൽ ആയിരുന്നു .കൂടെ ആർ ചന്ദ്രശേഖരനും ;ലാലിച്ചൻ ജോര്ജും ഉണ്ടായിരുന്നു .
അന്ന് കോൺഗ്രസിന്റെ കൂടെ ലോഹ്യത്തിൽ കൂടി വോട്ടുകൾ ചേർത്ത ഒരു സ്ഥിതിയാണ് ഇന്ന് എൽ ഡി എഫ് സംജാതമാക്കി എടുത്തിട്ടുള്ളത്.ഇപ്പോൾ വലവൂർ ബാങ്ക് പഴയ ഇസ്രായേൽ ബാങ്ക് അല്ല ഇടതു വോട്ടുകൾ നിർണ്ണായക സ്വാധീനമുള്ള ബാങ്കായി വലവൂർ ബാങ്ക് മാറിയിരിക്കുന്നു.എൽ ഡി എഫ് നു ഇക്കാര്യത്തിൽ അഭിമാനിക്കാം.

