പാലാ:ബാങ്ക് നിക്ഷേപങ്ങൾ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ധർണ്ണ സമരം വരെ നടന്ന വലവൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് എല്ലാ സീറ്റുകളും തൂത്ത് വാരി.എൽ ഡി എഫിലെ മാണിഗ്രൂപ്പ് ഉന്നതാധികാര സമിതിയംഗം ഫിലിപ്പ് കുഴികുളമായിരുന്നു നിലവിൽ ബാങ്ക് പ്രസിഡണ്ട്.അദ്ദേഹവും വിജയിച്ചവരിൽപെടുന്നു.

ബാങ്ക് തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു.ശാന്തമായ അന്തരീക്ഷത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത് .കെ ജെ ഫിലിപ് കുഴികുളം ;പ്രകാശ് കെ.ജി കൂവയ്ക്കൽ ,ഫ്രാൻസീസ് സെബാസ്റ്യൻ മൈലാടൂർ, ബിനീഷ് സി.ബി ചാലിൽ ,ബിനു അലക്സ് പുലിയുറുമ്പിൽ ,ബിനോയി മാനുവൽ പുളിച്ചമാക്കീൽ ,ബേബി ജോസ് മൂശാരിയിൽ ,രഞ്ജിത് തങ്കപ്പൻ ഉറുകുഴിയിൽ ,ലിൻറൻ ജോസഫ് വെളുത്തേടത്ത് കാട്ടിൽ ,സെസിൽ വർക്കി വെട്ടത്തേട്ട് ,ലിസി ജോസ് ചടനാക്കുഴിയിൽ, വത്സമ്മ തങ്കച്ചൻ പുറപ്പുഴയിൽ ,സുമതി ദേവി പി.ആർ തൃക്കേ തോട്ടത്തിൽ ,രാമചന്ദ്രൻ എം അള്ളുംപുറത്ത് ,ടോമി ജേക്കബ്ബ് നടയത്ത് എന്നിവരാണ് വിജയിച്ചത്.
ഇതിൽ തന്നെ രാമചന്ദ്രൻ അള്ളുംപുറത്തിന്റെയും;പ്രകാശ് കെ ജി കൂവയ്ക്കലിന്റെയും വിജയം ശ്രദ്ധേയമാണ്.രാമചന്ദ്രൻ കെ എസ് സി യിലൂടെ വളർന്ന പൊതുപ്രവർത്തകനായിരുന്നിട്ടും എല്ലാ തെരഞ്ഞെടുപ്പിലും വൻ തോക്കുകൾ തഴയുകയായിരുന്നു.പ്രകാശിന്റെ വിജയം ആദ്യ വിജയമാണ്.ലാളിത്യം മുഖമുദ്ര ആയിട്ടുള്ള ഒരു പൊതു പ്രവർത്തകനാണ് പ്രകാശ് കെ ജി കൂവയ്ക്കൽ .

