Crime

കേരള പൊലീസില്‍ നാല് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോര്‍ട്ട്; അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം

തിരുവനന്തപുരം: കേരള പൊലീസില്‍ നാല് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോര്‍ട്ട്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച്ച പൊലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചത്.

2019-18 പേര്‍ , 2020 10 പേര്‍, 2021-18 പേര്‍, 2022-20 പേര്‍, 2023-13 പേര്‍ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ ഒടുവിലത്തെ എണ്ണം. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ 10 പേര്‍. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും7 പേര്‍ വീതം. കുടുംബപരമായ കാരണങ്ങളാല്‍ 30 പേര്‍ ആത്മഹത്യ ചെയ്തു. ആരോഗ്യ കാരണങ്ങളാല്‍ 5പേരും, വിഷാദരോഗത്താല്‍ 20പേരും, ജോലി സമ്മര്‍ദത്താല്‍ 7പേരും, സാമ്പത്തിക കാരണങ്ങളാല്‍ 5 പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല.

അതേസമയം, 4 വര്‍ഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയില്‍നിന്നാണ് കൂടുതല്‍ അപേക്ഷ22 പേര്‍. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 64പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം 27പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാന്‍ 3പേരും അപേക്ഷ നല്‍കി.

അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം. ആത്മഹത്യകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികളുമില്ല. 16 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും വര്‍ഷങ്ങളായി ആവശ്യപെടുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top