
ആലപ്പുഴ :നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും വിപണിയെ സർക്കാരിന് പിടിച്ചുനിർത്താൻ നാളിതുവരെ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോൾ മാവേലി സ്റ്റോറുകളിൽ കൂടി വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുവാനുള്ള സിവിൽ സപ്ലൈസ് നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും ഇത്തരം നടപടികളിലേക്ക് സിവിൽ സപ്ലൈസ് നീങ്ങാതിരിക്കണമെങ്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യമായ പണം ധനവകുപ്പ് നൽകാൻ തയ്യാറാകണമെന്നും കേരള വനിതാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ബീന റസാക്ക് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് പറയുന്ന ധനകാര്യ മന്ത്രി സ്വന്തം പണം മുടക്കി സാധന സാമഗ്രികൾ വാങ്ങിക്കുമ്പോൾ വിലക്കയറ്റം മനസിലാകുമെന്നും;അഴിമതിയും ധൂർത്തും ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും ബീനാ റസാക്ക് കുറ്റപ്പെടുത്തി.

