Kerala

കൊഴുവനാൽ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഏകുന്ന 5.23 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന സമഗ്ര കുടിവെളള പദ്ധതിയുടെ ഔപചാരികമായ നിര്‍മ്മാണോദ്ഘാടനം 2023 നവംബര്‍ 11 ന്

എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെളളം പൈപ്പ് കണക്ഷനിലൂടെ ഉറപ്പ് വരുത്തുന്ന ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി KRWS&SA(ജലനിധി) കേരള വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന 5.23 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന സമഗ്ര കുടിവെളള പദ്ധതിയുടെ ഔപചാരികമായ നിര്‍മ്മാണോദ്ഘാടനം 2023 നവംബര്‍ 11 ന് ശനിയാഴ്ച്ച പകല്‍ 2 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ വച്ച് നടക്കുന്നതാണ്.

ബഹു. ജലവിഭവ മന്ത്രി  റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്ന യോഗത്തില്‍ ബഹു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷനും, ബഹു. ജോസ് കെ. മാണി എം.പി. ആമുഖ പ്രസംഗവും ബഹു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണവും നടത്തുന്നതാണ്.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, ഐ..എസ്.എ ഭാരവാഹികള്‍, സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനാ സാരഥികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തദവസരത്തില്‍ 2023 ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് നിവാസിയായ കുമാരി റോസ് മരിയ ജോഷിയെ ആദരിക്കുന്നതാണ്. കൂടാതെ 2023 കേരളോത്സവ വിജയികള്‍ക്കുളള സമ്മാന വിതരണവും ഉണ്ടായിരിക്കുന്നതാണ്. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്കുളള യൂണിഫോം, മാര്‍ സ്ലീവാ മെഡിസിറ്റി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് & പ്രോജക്ട്സ് ഡയറക്ടര്‍ റവ. ഫാ. ജോസ് കീരഞ്ചിറ വിതരണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top