പാലാ: ഇൻഡ്യാർ ചേർപ്പുങ്കൽ ചകിണിപ്പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു;വാഹന ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ പെയ്ത കനത്തമഴയിലാണ് ചകിണിപ്പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്.പുലർക്കാലത്താണ് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതിനാൽ നാട്ടുകാരറിയുകയും.ബസ് അടക്കമുള്ള ഭാരവാഹനങ്ങളുടെ യാത്ര നിയന്ത്രിക്കുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവായെന്നു സ്ഥലം പഞ്ചായത്ത് മെമ്പർ ആര്യാ സബിനും.പൊതു പ്രവർത്തകനായ ബിബിൻ രാജ് എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു .83 വര്ഷം പഴക്കമുള്ളതാണ് ഈ പാലമെന്ന് ആര്യാ സെബിൻ പറഞ്ഞു .

എം എൽ എ മാണി സി കാപ്പൻ ഉടനെ സ്ഥലത്ത് എത്തുകയും അധികൃതരുമായി സംസാരിക്കുകയും ഉടനെ തന്നെ കലക്ടറേയും.മന്ത്രിയെയും പ്രശ്നത്തിന്റെ രൂക്ഷത അറിയിച്ചു സത്വര നടപടികൾ സ്വീകരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു .പുതിയപാലം വേണമോയെന്നുള്ള കാര്യങ്ങൾ മോൻസ് ജോസഫ് മായി ആലോചിച്ച് ഉടനെ തന്നെ അധികാരികളെ കാണുന്നതാണെന്നും കാപ്പൻ കൂട്ടിച്ചേർത്തു .
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ;സ്ഥലം പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ ,രാജു കോനാട്ട് ,ബിബിൻ രാജ് ;കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ;സതീഷ് പൈങ്ങനാമഠം ; മിനി ജറോം;രാജൻ മുണ്ടമറ്റം ;ബ്ലോക്ക് മെമ്പർ അനിലാ മാത്തുകുട്ടി എന്നിവർ എം എൽ എ യോടൊപ്പം പാലം സന്ദർശിച്ചു

