
പാലാ : കേരളിയത്തിന്റെ പേരിൽ കോടികൾ ദൂർത്തടിക്കുമ്പോൾ അമിതമായ വൈദ്യുതിചാർജ് വർധന ജനങ്ങൾക്ക്മേൽ അടിച്ചേൽപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.വിലക്കയറ്റംമൂലം നട്ടം തിരിയുന്ന ജനങ്ങൾക്കുമേൽ വൈദ്യുതിചാർജ് വർധനവിന് പിന്നാലെ വെള്ളക്കരം വർധിപ്പിക്കാനുള്ള നടപടി തിരുത്തുവാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 9, 10 തീയതികളിൽ നടക്കുന്ന കേരള കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിനോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണവും ഓഫീസ് ഉത്ഘാടനവും പാലായിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആധ്യക്ഷത വഹിച്ചു.യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രഭക്ഷണം നടത്തി.
പാർട്ടി സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നാധികാര സമതി അംഗങ്ങളായ വി ജെ ലാലി, തോമസ് ഉഴുന്നാലിൽ, പ്രിൻസ് ലൂക്കോസ്, പി സി മാത്യു, ജോർജ് പുളിങ്കാട്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, പാർട്ടി സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, ജോസഫ് കണ്ടത്തിൽ, പ്രസാദ് ഉരളികുന്നം, ജയിസ് മാത്യു, ജോസ് ജയിസ് നിലപ്പന എ ജെ സാബു, നോയൽ ലൂക്ക്, ഷീലാ ബാബു കുര്യത്ത്, ബിജു പി കെ, തങ്കച്ചൻ മണ്ണുശേരിൽ,ജോസ് വേരനാനി, ബാബു മുകാല, എ.എസ് സൈമൺ, സിബി മൂക്കൻ തോട്ടം, കുര്യാച്ഛൻ വാഴയിൽ, ജോഷി വട്ടക്കുന്നേൽ, നിതിൻ സി വടക്കൻ , ജോസ് എടേട്ട് എന്നിവർ പ്രസംഗിച്ചു.

